tag:blogger.com,1999:blog-3786423832880895790.post5999423646519559473..comments2024-01-20T04:00:22.929-08:00Comments on The Syro Malabar Nazrani: ഫരീദാബാദിൽ വത്തിക്കാൻ ഇടപെടൽ: ചില വസ്തുതകൾthomahttp://www.blogger.com/profile/02279893409162525288noreply@blogger.comBlogger3125tag:blogger.com,1999:blog-3786423832880895790.post-75158929871472630802016-03-26T01:11:05.793-07:002016-03-26T01:11:05.793-07:00ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഡല്‍ഹിയിലും പരിസരപ...ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമെത്തി വിവിധ ജോലികളിലേര്‍പ്പെട്ടും ഉദ്യോഗങ്ങള്‍ വഹിച്ചും ബിസ്സിനസ് ചെയ്തും, ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ അംഗങ്ങളായി സഭാജീവിതം നയിച്ചും സമാധാനത്തോടെ ജീവിച്ചുപോന്ന അവര്‍ക്കുമേല്‍, ഫരീദാബാദില്‍ ഒരു സീറോ-മലബാര്‍ രൂപത സ്ഥാപിച്ച് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിനെയാണ് അവര്‍ ചെറുത്തുതോല്പിച്ചിരിക്കുന്നത്.
പുതുതായി സ്ഥാപിക്കപ്പെട്ട ഫരീദാബാദ് രൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയും ചേര്‍ന്ന്, ഫരീദാബാദ് രൂപതാതിര്‍ത്തിയില്‍ ജീവിക്കുന്ന സീറോ-മലബാര്‍ കത്തോലിക്കര്‍ക്കായി 2013 നവംബര്‍ 1-ന് ഒരു സംയുക്ത ഇടയലേഖനമിറക്കിയതായിരുന്നു പ്രശ്നങ്ങള്‍ക്കു തുടക്കമായത്.

ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളില്‍ പണിയാന്‍ പ്ലാനിട്ടിരിക്കുന്ന, ഉദ്ദേശം 11 കോടി രൂപവീതം ചെലവുവരുന്ന 40 സീറോ-മലബാര്‍ പള്ളികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ സാമ്പത്തികഭാരമത്രയും ഒരു ലക്ഷത്തില്‍ത്താഴെമാത്രം വരുന്ന തങ്ങളുടെ ചുമലില്‍ വന്നുപതിക്കും; തങ്ങളുടെകൂടി സംഭാവനകള്‍കൊണ്ടും അദ്ധ്വാനംകൊണ്ടും കെട്ടിപ്പടുത്ത ലത്തീന്‍ ഇടവകകളിലും അതിന്റെ സ്ഥാപനങ്ങളിലും തങ്ങളനുഭവിച്ചുപോരുന്ന എല്ലാ അവകാശങ്ങളില്‍നിന്നും അജപാലനശുശ്രൂഷകളില്‍നിന്നും തങ്ങള്‍ പുറത്താക്കപ്പെടും; ഔപചാരിക അംഗത്വം നഷ്ടപ്പെടുന്നതോടെ, കുട്ടികളുടെ മാമോദീസായും സ്ഥൈര്യലേപനവും വിവാഹവും കേരളത്തിലെ തങ്ങളുടെ ഇടവകകളില്‍ നടത്താനാവശ്യമായ കുറികള്‍ ഡല്‍ഹി രൂപതയിലെ ഇടവകകളില്‍നിന്നു ലഭിക്കാത്ത സാഹചര്യമുണ്ടാകും; അല്ലെങ്കില്‍ത്തന്നെ, ഡല്‍ഹിയില്‍ ഒരു സീറോ-മലബാര്‍ രൂപത ഉണ്ടായിരിക്കേ, ലത്തീന്‍ ഇടവകകളില്‍നിന്നുള്ള കുറികള്‍ കേരളത്തിലെ സീറോ-മലബാര്‍ പള്ളികള്‍ സ്വീകരിക്കാത്ത സാഹചര്യവും ഉണ്ടാകും; ഫരീദാബാദ് രൂപതയില്‍ ഇപ്പോള്‍ ഇടവകപ്പള്ളികള്‍ ഇല്ലാത്തതിനാലും, രൂപതയിലുള്ള വൈദികര്‍ക്ക് രൂപതാതിര്‍ത്തിക്കുള്ളിലുള്ള വിശ്വാസികളെ അറിഞ്ഞുകൂടാത്തതിനാലും അവിടെനിന്നു കുറികള്‍ കിട്ടുകയെന്നതും ദുഷ്ക്കരമാകും. കൂടാതെ, മലയാളഭാഷപോലും നല്ല വശമില്ലാത്തവരും സീറോ-മലബാര്‍ രീതികളുമായി പരിചയമില്ലാത്തവരുമായ തങ്ങളുടെ കുട്ടികളുടെമേല്‍ സീറോ-മലബാര്‍ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നപക്ഷം അവരിലത് അരോചകത്വവും വെറുപ്പും ഉളവാക്കാനും ഇടയുണ്ട്... ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട്, 2002-ല്‍ത്തന്നെ ഇത്തരമൊരു രൂപത ഡല്‍ഹിയില്‍ വരുന്നതിനോട് മഹാഭൂരിപക്ഷം സീറോ-മലബാര്‍കാരും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നതായും അവരതില്‍ വ്യക്തമാക്കിയിരുന്നു.Laity Viewshttps://www.blogger.com/profile/04500078632723968674noreply@blogger.comtag:blogger.com,1999:blog-3786423832880895790.post-45448768626247454772016-02-19T12:29:53.865-08:002016-02-19T12:29:53.865-08:00The Syro-malabar priests, who are doing their serv...The Syro-malabar priests, who are doing their service in many of the foriegn coutries in the Latin dioceses, are celebrating Latin Mass not because they are compelled to be ther but just for the sake of money. Most of the instituitions and churches possessed by the syro-malabar church have not come into existence without the money donated by the Latin faithful elsewhere in the world. Syro-malabar church degrade the Latin rite only in Kerala. Otherwise they are ready to do any thing and everything for the sake of money.sureshhttps://www.blogger.com/profile/07975140893374302787noreply@blogger.comtag:blogger.com,1999:blog-3786423832880895790.post-10482135747611972342016-02-19T11:55:29.073-08:002016-02-19T11:55:29.073-08:00വര്‍ഷങ്ങളായി സിറോ മലബാർ തിരിഞ്ഞു നോക്കാതെ അവരുടെ കു...വര്‍ഷങ്ങളായി സിറോ മലബാർ തിരിഞ്ഞു നോക്കാതെ അവരുടെ കുട്ടികൾ ലാടിൻ വിശ്വാസത്തിൽ വളരുകയും ചെയ്തപ്പോൾ ഒരു ശ്രദ്ധ യും കാട്ടാതെ ഇരുന്നിട്ട് ഇപ്പോൾ അവരെയും അവരുടെ കുട്ടി കളെയും തിരിച്ചു കൊണ്ടു വരണ മെന്നു വാശി പിടി ക്കുന്നത് എന്തു ന്യായമാണ്. ഈ അവസ്ഥ തന്നെ യാണ് കാനഡ പോലുള്ള രാജ്യ ങ്ങളിലും സംഭ വിച്ചത് , സംഭ വിച്ചു കൊണ്ടിരി ക്കുന്നത്.ചിലരുടെ ദുർ വാശിക ളാ ണ് സിറോ മലബാർ സഭയിൽ നിന്നും വിശ്വാസി കളെ അകറ്റു ന്നതും വത്തി കാ നിലേക്ക് പരാതി കൊടുത്തതും. പരാതി ക്കാരുടെ ന്യായ മായ ആവശ്യ് ങ്ങൾ സാധിച്ചു കൊടുത്ത പാപ്പാ യെ ഇപ്പോൾ തെറി പറഞ്ഞിട്ടു കാ ര്യമില്ല. ഇനിയെങ്കിലും ഇങ്ങനത്തെ അവസ്ഥ കൾ ഉണ്ടാകാതിരി ക്കുവാൻ സിറോ മലബാർ വ്യ്ദീകരും മെത്രാൻ മാരും ശ്രമിക്കേ ണ്ട തുണ്ട് . ഉദാഹരണത്തിന് കാനഡയിലെ ചില സിടികളിൽ നൂറു കണകിനു ഫാമിലികൾ ലാടിൻ പള്ളികളി ലാണ് പോകുന്നത്. ഇവിടങ്ങളിൽ ഉള്ള കാത്തോലിക് സ്കൂളുകളിൽ കുർ ബാന നട ത്തുവാൻ സൌ കാര്യം ഉണ്ടായിട്ടും, അവിടുള്ള സിറോ മലബാർ വിശ്വാസി കൾ അപേക്ഷ സമർപിച്ചിട്ടും അതു നടത്തി കൊടുക്കേണ്ട വർ യാതൊരു താൽ പര്യവും കാണിക്കാ ത്ത തിൽ അവിടെയുള്ളവർ അടുത്തുള്ള ലാടിൻ പള്ളികളിൽ പോകുന്നു . അവരുടെ കുട്ടികൾ ആ കാൾ ച്ചറി ൽ വളരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞാ ൽ അവർക്ക് പിന്നെ സിറോ മലബാ റിനോട് താൽ പര്യാ മില്ലാ താകുന്നത് സ്വാ ഭാ വികം.

എന്റെ അഭിപ്രായത്തിൽ ഈ തീരുമാനം ഒരു ശരി യായ തീരുമാന മാണ് . നാട്ടിൽ കഴി യുന്ന നിങ്ങൾ ക്ക് പ്രവാസി കളുടെ ബുദ്ധി മുട്ടുകൾ മന സിലാകാ ത്ത തിൽ കുറ്റ പ്പെ ടുത്തു ന്നില്ല.

സസ്നേഹം

ലാടിൻ പള്ളിയിൽ കുട്ടികൾ പോകുന്ന ഒരു പ്രവാ സിയു ടെ അപ്പൻ Raju Thomas, Canadanoreply@blogger.com