കത്തോലിക്കാ സഭയെയും പ്രൊട്ടസ്റ്റന്റ്- പെന്തെക്കോസ്ത് സമുഹങ്ങളെയും താരതമ്യം ചെയ്യുമ്പോൾ സുപ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ അതിഷ്ടിതമായ കൂട്ടായ്മയാണ്. മറു വശത്ത് ആയിരക്കണക്കിന് പാസ്റ്റർമാരുറ്റെ കീഴിൽ ഐക്യ രൂപമോ ഭാവമോ ഇല്ലാത്ത ചെറുതും വലുതുമായ സെക്ടുകളും. മലബാർ കത്തോലികാ സഭയുടെ ഇന്നത്തെ അവസ്തയും ഏകദേശം ഇതുപോലെ ഒക്കെ ആണെന്നത് നഗ്ന സത്യമാണ്. മെത്രാന്മാരും സൂനഹദോസും ശ്രേഷ്ഠ മെത്രാപ്പൊലീത്തയും ഒക്കെ ഉണ്ടെങ്കിലും 30 രൂപതകൾക്ക് 30 രീതിയും 10 വൈദികർക്ക് 100 രീതിയും എന്നതാണ് ഇന്നത്തെ അവസ്ത. പള്ളി പണി മുതൽ പ. കുർബാന വരെ എത്തിനിക്കുന്ന പൊരുത്തപ്പെടായ്മകൾ.! സൂനഹദോസിൽ എടുത്ത തീരുമാനങ്ങൽ സ്വന്തം രൂപതയിൽ നടപ്പിലാക്കെണ്ടായെന്നു ഉത്തരവിറക്കുന്ന മെത്രാന്മാർ.. മെത്രാനെയും സഭാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തോന്നിവാസങ്ങളും അബദ്ധ പ്രചാരണങ്ങളും നടത്തുന്ന വൈദികർ. ഇതിനൊക്കെ ഇടയിൽ തമ്മിലടിച്ചു നടക്കുന്ന വിശ്വാസികൾ..
പഠന-ജോലി ആവശ്യങ്ങള്ക്കായി പ്രവാസ്സികളായി തീരുന്ന വിശ്വാസികളുടെ അവസ്ഥ എന്താണ്? റോമൻ കത്തോലിക്കാ സഭയുടെ പ്രാദേശിക മെത്രാന്മാരുറ്റെയും വൈദികരുടെയും ശക്തമായ എതിർപ്പുകൽക്കിടയിലാണ് മലബാർ സഭയുടെ ഭൂരിപക്ഷം പ്രവാസി കേന്ദ്രങ്ങളും പ്രവര്ത്തിക്കുന്നത്. മൈലുകൾ താണ്ടിയാലാവും ചിലപ്പോൾ സിറോ-മലബാർ ദൈവാലയങ്ങളിൽ എത്താൻ സാധിക്കുന്നത്. സഭാ സ്നേഹമുള്ള ധാരാളം പേർ ഇത്തരം കഷ്ടതകൾ സഹിച്ചും സ്വന്തം ദൈവാലായത്തിൽ എത്തുമ്പോൾ വലിയൊരു ഗണം എളുപ്പത്തിന്റെ പേര് പറഞ്ഞ് തൊട്ടടുത്ത ലാറ്റിൻ പള്ളിയിൽ പോയി 'കടം തീർക്കുന്നവരാണ് '. നിർഭാഗ്യമെന്നു പറയട്ടേ, പ്രവാസികളായി തീരുന്ന യുവതലമുറയിൽ ഭൂരിപക്ഷവും ഈ കൂട്ടത്തിലാണ്. സാഹചര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും എന്തേ ഇങ്ങനെ? ( ലാറ്റിൻ പള്ളികളിലെ വൈദികൻ മലയാളി ആണെങ്കിലോ? പിന്നെ സ്വർഗ്ഗം കിട്ടിയ അവസ്ഥയും! മലബാര് സഭാ മക്കളെ സ്വന്തം റിത്തിലുള്ള പള്ളികളിലേക്ക് പറഞ്ഞു വിടാനുള്ള മനസ്സെങ്കിലും ആ വൈദികർ കാണിച്ചിരുന്നെങ്കിൽ! )എവിടെ പോയി നമ്മുടെ സഭാ സ്നേഹവും 12 വർഷത്തെ വേദപഠനങ്ങളും? എന്ത് പറ്റി നമ്മുടെ അതി പുരാതന കുടുംബങ്ങലുറെ പുതു തലമുറകൾക്ക് ? എന്തെങ്കിലും ചോദിച്ചാൽ "അതിപ്പോ ഏതെങ്കിലും ഒരു പള്ളിൽ അങ്ങ് പോയാൽ പോരേ" എന്നാകും മറുപടി! ഇംഗ്ലീഷ് പോയിട്ട് തമിഴോ തെലുന്ഗോ കന്നടയോ ഹിന്ദിയോ എന്തും ആയിക്കൊള്ളട്ടെ..മനസ്സിലായാലും മനസിലായില്ലെങ്കിലും (ഓ, മറന്നു! നമ്മുക്ക് മനസ്സിലാകാത്തത് സുറിയാനി മാത്രം ആണെല്ലോ! ) ഞായറാഴ്ച എവിടേലും ഒരു കുർബാന 'കണ്ടാൽ' മതിയല്ലോ!
എവിടെയാണ് നമ്മുക്ക് പിഴച്ചത്? സഭാസ്നേഹവും വിശ്വാസവും 12 വർഷങ്ങൾക്കപ്പുറം നിലനില്ല്കുന്നില്ലെങ്കിൽ നാം തുടർന്ന് പോകുന്ന വേദപാഠതിന്റെ പോരയ്മകളിലെക്കല്ലേ അത് വിരൽ ചൂണ്ടുന്നത്? കത്തോലിക്കാ വിശ്വാസത്തെക്കുരിച്ചും മാതൃ സഭയുടെ ചരിത്ര-പാരമ്പര്യങ്ങലെക്കുരിച്ചും സംശയങ്ങൾക്ക് ഇടനാല്കാതിരിക്കതക്കവിധം തലമുറകളെ പഠിപ്പിക്കേണ്ടത് സഭയുടെ നിലനില്പ്പിനു തന്നെ ആവശ്യമാണ്. അല്ലെങ്കിൽ ഇപ്പോൾ കാണുന്ന വളര്ച്ചയോക്കെ തളര്ച്ചയായ് മാറാൻ അധികം നാൾ കാത്തിരിക്കേണ്ടി വരില്ല! നസ്രാണി സഭയുടെ ചരിത്രവും വിശുദ്ധമായ പാരമ്പര്യങ്ങളും ഏക മനസ്സോടെ പറഞ്ഞുകൊടുക്കാതിരിക്കുന്നത് സഭയിൽ ഐക്യം ഇല്ലാതത്കൊണ്ട് തന്നെയാണ്! ഒത്തുതീർപ്പിൽ തർക്കവിഷയങ്ങളെ കുഴിച്ചുമൂടിയിരിക്കാം! ഫലമോ? മാതൃ സഭയെക്കുരിച് അജ്ഞരായ മക്കൾ!
സ്വന്തം മക്കൾ ഇങ്ങനെ ഒക്കെ ആയിപ്പോകുന്നെങ്കിൽ ആ കുറ്റത്തിൽ നിന്ന് മാതാപിതാക്കൾക്ക് ഒഴിഞ്ഞു മാറാൻ സാധിക്കുമോ? സഭയുടെ പഠനങ്ങൾ അനുസരിച്ച് സ്വന്തം മക്കളെ വിശ്വാസത്തിൽ വളർത്താനുള്ള ഏറ്റവും വല്ല്യ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ് ! ആ ഉത്തരവാദിത്വം ശരിയായി നിർവഹിചില്ലെങ്കിൽ അത് സഭയോടും സമൂഹത്തോടും ചെയ്യുന്ന 'തിരുത്താൻ പറ്റാത്ത' തെറ്റായിട്ടാണ് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പഠിപ്പിക്കുന്നത്.
രൂപതകൾ തമ്മിലുള്ള ഭിന്നതകളാണ് മുകളിൽ പ്രസ്ഥാവിച്ചതുൽപ്പടെയുള്ള ഇന്നത്തെ മലബാര് സഭയുടെ എല്ലാ പ്രശനങ്ങൾക്കും മൂല കാരണം. ഈ ഭിന്നതകലുടെ പ്രധാന കാരണം വി. കുര്ബാനയര്പ്പന രീതിയും! ഭിന്നതകലുടെ എല്ലാം മൂല കാരണം ഇതായിരിക്കെ സഭ ഏറ്റവും പ്രാധാന്യതോടെ കൈകാര്യം ചെയ്യേണ്ടതും എറ്റവും വേഗത്തിൽ പരിഹാരം കാണേണ്ടതുമായ വിഷയം വി.കുർബാനയാണ്.
എന്നാൽ വർഷത്തിൽ 2 പ്രാവശ്യം സമ്മേളിക്കുന്ന സിനഡ് ഈ വിഷയം പ്രതിപാതിച്ചു കാണാരേ ഇല്ല. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷനങ്ങല്ക് വർഷങ്ങളോളം ചികിത്സിച്ചാലും രോഗം മാറുമോ? വി. കുർബാനയിൽ യൌസേപ് പിതാവിനെ അനുസ്മരിക്കുക്ക, വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ മാറ്റി വെച്ച് സഭയുടെ വിശ്വാസവും ഐക്യവും സംരക്ഷിക്കാനുള്ള തീരുമാനങ്ങൽ എന്തുകൊണ്ട് ഉണ്ടാവുന്നില്ല? തിയഡോരിന്റെ അനാഫറയും പ്രോപ്രിയകളും വിശുദ്ധവാര കര്മ്മക്രമങ്ങളും ഒക്കെ സിനഡ് ചര്ച്ച ചെയ്ത് അങ്ങീകരിക്കുന്നത് കാണാഞ്ഞിട്ടല്ല (2 രൂപതകല്ക്ക് മാത്രം നടപ്പിലാക്കാൻ ആണെങ്കിൽ എന്തിനാണോ 45 മെത്രാന്മാർ ഇതൊക്കെ കഷ്ടപ്പെട്ട് ചർച്ച ചെയ്ത് തീരുമാനങ്ങൽ എടുക്കുന്നത് ? ഇതൊക്കെ 2 മെത്രാന്മാരും മെത്രാപൊലീതയും കൂടെ തീരുമനിചാൽ പോരെ? ) ഇതിനെക്കാൾ ഒക്കെ പ്രധാനം വി. കുർബനയുടെ അർപ്പണത്തിൽ വേണ്ട ഐക്യമാണ്. ഈ വിഷയം തീരുമാനമാക്കാതെ ദശാബ്ദങ്ങളായി നീട്ടിക്കൊന്ദു പോകുന്നത് തല്സ്ഥിതി തുടരാനും ഐക്യം ഉണ്ട്ടാകുന്നത് തടയാനും അത് വഴി സഭയെ തകര്ക്കാനുമുളള സ്വാർത്ഥ മോഹികലുറെ ഗൂടലക്ഷ്യം ആയിക്കൂടേ?
അല്ലെങ്കിൽ പിതാക്കന്മാരുടെ സമാധാനകാംക്ഷയും പിളർപ്പ് ഉണ്ടാകുമോ എന്ന ഭയവും ആകാം! കാരണങ്ങൾ എന്തുമാവട്ടെ, ഈ മൗനം സഭയുടെ നന്മയ്ക്കല്ല, നാശത്തിനേ ഉപകരിക്കു! പരസ്യമായി സൂനഹദൊസിനെയും സഭാ പഠനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ചിലർ നടത്തുന്ന കോപ്രായങ്ങൾക്ക് മുന്പിൽ സഭാ നേതൃത്വം നോക്കുകുത്തികൾ ആകുന്നത് എന്ത് കാരണംകൊണ്ടാണെങ്കിലും ന്യായികരിക്കാൻ സാധിക്കില്ല. മണ്മറഞ്ഞ പിതാവിന്റെ സ്വപ്നം ആണെന്ന് പറഞ്ഞു ഒരു വൈദികൻ കാട്ടികൂട്ടിയത് ആരും മറന്നു കാണില്ല! (പിതാവിന്റെ കാലത്ത് തന്നെ വത്തിക്കാൻ അത് നിരോധിച്ചതാണെന്നത് സൗകര്യ പൂർവ്വം മറന്നു! ഇതിനെ ഒക്കെ ന്യായീകരിക്കാൻ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും!) ശക്തമായ ഇടപെടലുകൾ ഉണ്ടായേ മതിയാവു. വി. കുർബാനയുടെ കാര്യത്തിലുള്ള തീരുമാനം എത്രയും വേഗത്തിൽ ഉണ്ടാവണം. വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യണം. തുറന്ന ചർച്ചകൾ ഉണ്ടാവണം. വൈദികരും അല്മായരുമെല്ലാം സഭാമാതാവിനോടു ചേർന്ന് നിന്നുകൊണ്ട് ഉറച്ച തീരുമാനങ്ങൽ എടുക്കണം. വി. കുർബാനയിൽ തുടക്കം കുറിക്കേണ്ട ഐക്യം മലബാർ സഭയെ എല്ലാ മേഖലയിലും ഒരേ ആത്മാവും ഒരേ ശരീരവുമായി വളർച്ചയിലേക്ക് നയിക്കും.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! അങ്ങനെയാകും മഹാഭൂരിപക്ഷം വിശ്വാസികളുടെയും പ്രതികരണം. ശരിയാണ്! എന്നാൽ അത് നടപ്പായെങ്കിൽ മാത്രമേ നമ്മുടെ സഭയ്ക്ക് വളര്ച്ച ഉണ്ടാവു, നിലനില്പ് ഉണ്ടാവു. അതിനായി വിശ്വാസികൾ ഒന്നിക്കണം. പരി. സൂനഹദൊസിനു നല്ല തീരുമാനങ്ങൽ എടുക്കാനും നടപ്പിലാക്കാനും പരിശുദ്ധാത്മാവ് ശക്തി നല്കട്ടെ!
നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉണ്ടാവട്ടേ..