അല്ല തിരുമേനീ , ഒരു സംശയം! ഈ ചങ്ങനാശ്ശേരി അതിരൂപതയും അതിന്റെ സാമന്ത രൂപതകളും സിറോ മലബാർ സഭയുടെ ഭാഗം തന്നെ ആണോ ? അറിയാൻ മേലഞ്ഞിട്ടു ചോതിച്ചതാ !
കുറച്ചു വർഷങ്ങൾ ആയി മെത്രാൻ മാരെ പ്രഖ്യാപിക്കുമ്പോൾ എറണാകുളം, തൃശൂർ, എറണാകുളം, തൃശൂർ എന്നൊക്കെയേ കേക്കാൻ ഉള്ളൂ . അതെന്താണ് അങ്ങനെ ? ചങ്ങനാശ്ശേരി അതിരൂപതക്കര്ക്കു വല്ല കന്നുകാലി സീറ്റ് ആണോ നിങ്ങൾ കല്പ്പിച്ചു കൊടുത്തേക്കുന്നത് ? അതോ ഇനി അവിടെ ഉള്ളവർ മെത്രാന്മാർ ആകാൻ യോഗ്യത ഇല്ലത്തവരാണോ? ഓ അടിയാൻ മറന്നു!! ചങ്ങനാശേരി , പാലാ , കഞ്ഞിരപ്പള്ളി , ഇടുക്കി എന്നൊന്നും സബ്ധിച്ചു പോകരുത് . മേൽ പറഞ്ഞ രൂപതാങ്കങ്ങൾ ആവാതിരിക്കുക എന്നതാനെല്ലോ ഇപ്പോൾ മെത്രാൻ ആകാനുള്ള അടിസ്ഥാന യോഗ്യത!? പിന്നെ സഭ സ്നേഹം, സിനഡ് ഖുർബാന , ലിട്ടർജി എന്നൊന്നും മിണ്ടുകയും അരുത് .
ചങ്ങനാശേരിയിൽ നിന്നും അവസാനമായി ഒരു മെത്രാൻ ഉണ്ടായത് 2002 ഇല് ചങ്ങനാശ്ശേരിയുടെ സഹായമെത്രാനായി പെരുംതോട്ടം മാർ യവുസേപ്പ് സഹായ മെത്രാൻ സ്ഥാനമേറ്റപ്പോൾ ആണ് . അതിനു മുൻപ് ചങ്ങനാശ്ശേരി വിഭജിച്ച് തക്കല രൂപതയ്ക്ക് രൂപം കൊടുത്തപ്പോൾ 1997 ഇല് മാർ ഗീവര്ഗീസ് ആലഞ്ചേരി ചങ്ങനാശ്ശേരിയിൽ നിന്ന് മെത്രാനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ചങ്ങനാശേരിയിൽ നിന്നും 2 മെത്രാന്മാർ മാത്രം .
ഇനി ഒരു മിഷൻ സെന്റര് പോലും ഇനി ചങ്ങനാശേരിക്കും സാമന്ത രൂപതകൾക്കും കൊടുക്കൂല്ല . കാരണം സിനഡ് ഖുർബാന , സിറോ- മലബാർ , ലിട്ടർജി എന്നൊക്കെ പറഞ്ഞാ ആകെ മൊത്തം പ്രശ്നം ആകും . ഡല്ഹി മിഷൻ എറണാകുളം രൂപതയ്ക്ക് എഴുതി കൊടുത്തു . ചെന്നൈ , ഇരിഞ്ഞാലക്കുട രൂപതയ്ക്ക് . മറ്റ് മിഷനുകൾ സന്യാസ സമൂഹങ്ങൾക്ക്. ഹൈദരാബാദ് സിനഡ് നേരിട്ട് നടത്തും! ചങ്ങനാശേരിക്ക് കൊടുക്കാൻ പാടില്ലെല്ലോ. അവർ വിശ്വാസികളെ വഴിതെറ്റിച്ചാലോ? എം എസ് റ്റീ സഭ പ്രധാനം ആയും വളർത്തിയ മാണ്ട്യ രൂപത കാര്യത്തോട് അടുത്തപ്പോൾ കാക്ക കൊത്തിയ കഥ എല്ലാര്ക്കും അറിയാമല്ലോ ? ബാംഗ്ലൂർ പോലെ ഉള്ള മിഷൻ പ്രദേശങ്ങളിലും വെള്ളം കോരിയവർ മാറി നിക്കണ്ടി വരുമോ എന്നേ ഇനി നോക്കാൻ ഉള്ളൂ . ഹൈദ്രാബാദ് മിഷൻ ആണേൽ ചങ്ങനാശേരി അതിരൂപതയിലെ അച്ചന്മാർ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിച്ചു . ഇപ്പോൾ തന്നെ നിങ്ങ മൂലയിൽ ഇരുന്നാ മതി, ഖുര്ബാന എങ്ങെനെ എലും ഒക്കെ ചെല്ലട്ടെ എന്ന രീതി ആയി മാറി കഴിഞ്ഞു . ഇനി ഇപ്പൊ ഹൈദ്രാബാദ് മിഷൻ മെത്രാൻ വരുമ്പോഴും , ബാംഗ്ലൂരിൽ മെത്രാൻ വരുമ്പോഴും , ദാണ്ടേ അങ്ങ് ദൂരെ സിറോ -മലബാർ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത അല്ലെങ്കിൽ സുറിയാനിക്കാരെ ലത്തീൻ ആക്കിയെ അടങ്ങൂ എന്ന് പ്രത്യേക വാശി ഉള്ള , ആളുകളെ കെട്ടി ഇറക്കും . സഭക്ക് വേണ്ടി കഷ്ടപെടുന്ന്വർ മൂലയ്ക്ക് ഇരിക്കണം . അല്ലേൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു നടന്നോണം . ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇങ്ങനെയൊക്കയെ നടക്കൂ! കാരണം ഇതാണ് നേതൃത്വത്തിന്റെ അലിഘിത പോളിസി.!!
എന്ത് തെറ്റാണ് ചങ്ങനാശേരിയും, പാലായും , കഞ്ഞിരപ്പള്ളിയും ഒക്കെ സഭയോട് ചെയ്തത് ? സഭയുടെ പാരംബര്യത്തോടും , റോമാ സിംഹസനത്തോടും നീതി പുലര്ത്തിയതോ ? അതോ സഭയുടെ തനിമ ഇല്ലാതാക്കാൻ കൂട്ട് നിക്കാതെ ഇരുന്നതോ ? ചങ്ങനാശേരി അതിരൂപത യെയും , സാമന്ത രൂപതകളെയും ഒറ്റപെടുത്തുന്ന രീതി , എത്ര നയപരം ആയി ആണ് നടപ്പിലാക്കുന്നത് !!!
ഇതൊന്നും മനസിലാക്കാൻ പറ്റാത്ത മന്ദ ബുദ്ധികൾ അല്ല വിശ്വാസികൾ എന്ന് ഓർക്കുന്നത് നല്ലത്. പ്രാദേശിക വാദം എന്നൊക്കെ പറഞ്ഞു ഒതുക്കാൻ എളുപ്പം ആകും . പക്ഷെ പ്രാദേശിക വാദം പറഞ്ഞു മെത്രാന്മാരെ വീതം വെക്കുന്ന ആ സമ്പ്രദായം അല്ലെ മാറണ്ടത് ? സഭയിൽ ഐക്യം ഉണ്ടാകണം എന്നും പറഞ്ഞു ഒത്തുതീർപ്പുകളും വിട്ടുകൊടുക്കലുകളും നടത്തിയതിന്റെ ഫലമാണ് ചങ്ങനാശ്ശേരിയും സാമന്ത രൂപതകളും ഇന്ന് അനുഭവിക്കുന്നത്! ഇവിടെ വിട്ടുകൊടുത്തപ്പോൾ അവിടെ ഫലപ്രദമായി പ്രാദേശിക വാദം നടപ്പിലാക്കി! സഭ വളരണം. അതിനു പ്രാദേശിക വാദം പറഞ്ഞു നടക്കാൻ പാടില്ല. പറയുന്നില്ല! നേതൃത്വവും അങ്ങനെ ചെയ്യണം എന്ന് മാത്രം! ഇനി പറയുന്ന കാര്യങ്ങൾ എത്രയും വേഗം നടപ്പിലാക്കി സഭാ നേതൃത്വം മാതൃക കാണിക്കുക!
1. ഏക റീത്ത് വാദം / ലത്തീൻ വല്ക്കരണം എന്നത് ഉപേക്ഷിച്ചു , ഏക സിറോ-മലബാര് കത്തോലിക്കാ സഭ എന്ന നയം വേഗമാകട്ടെ .
2. എറണാകുളത്തിന് ഒരു തക്സാ, തൃശൂർ വേറെ ഒന്ന് എന്നാ രീതി ഉപേക്ഷിക്കുക . സഭയുടെ തക്സാ എല്ലാടത്തും ഉപയോഗിക്കുക .
3. വത്തിക്കാൻ നിർദേശിച്ച പോലെ , ബേമാ ഉള്ള പള്ളികളിൽ പരമ്പരാഗതം ആയ മദ്ബഹ അഭിമുഖം ആയുള്ള ഖുർബാന അർപ്പണവും , ബേമ ഇല്ലാത്ത പള്ളികളിൽ 50-50 ക്രമവും നടപ്പിലാക്കുക . Bema ഇല്ലാത്ത പള്ളികളിൽ ക്രമേണ ബേമ ഇടുക .
4. ഇനി ഒന്നും അല്ലേൽ , സിനഡ് ക്രമം നടപ്പാക്കുക . മദ്ബഹ വിരി തുറക്കുന്ന വരെ , ജനഭിമുഖം ആയും , പിന്നീട് ദൈവത്തിലേക്കും തിരിയുക
പറയുമ്പോൾ സമയം എടുക്കും , പ്രാര്തിക്കണം എന്ന രാഷ്ട്രീയകാരെ വെല്ലുന്ന ഉത്തരം വേണ്ടാന്നെ . നടപടി മാത്രം ഉണ്ടായാൽ മതി ..ഫോർമേഷൻ കുറവെങ്കിൽ പരിഹരിക്കുക. എല്ലാ കുറവുള്ളവരെയും നല്ല മല്പാനമാരുടെ അടുക്കൽ വിട്ടു ലിട്ടർജി , ആരാധന ഭാഷ സുറിയാനി , തിയോളജി ഇവ വേഗം പഠിപ്പിക്കുക
Shintoj Josheph & Thomas Cherian