+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Friday, February 19, 2016

ഫരീദാബാദിൽ വത്തിക്കാൻ ഇടപെടൽ: ചില വസ്തുതകൾ


"സിറോ മലബാർ സംഘത്തിനു വൻ തിരിച്ചടി. ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലേ സിറോ മലബാർ കൂട്ടായ്മമയിൽ സ്ഥാനമുണ്ടായിരിക്കൂ എന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളികളഞ്ഞിരിക്കുന്നു.." ഫരീദാബാദ് മെത്രാൻ എടുത്ത ഒരു തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹിയിലെ ഒരു കൂട്ടം സിറോ മലബാർ വിശ്വാസികൾ സമർപ്പിച്ച പരാതിയിൽ വത്തിക്കാൻ നല്കിയ ഉത്തരവിനെ തുടർന്നു പ്രചരിക്കുന്ന ഫെസ്ബ്ബുക്ക് പോസ്റ്റ്‌ ഇപ്രകാരമാണ്. തെറ്റിധാരണപരമായ ഒരു പ്രസ്താവനയാണിത്. ഇതിനോട് ചേർത്ത് കുറച്ച് ചിന്തകൾ പങ്കുവയ്ക്കട്ടെ.  

1. വത്തിക്കാനിൽ നിന്നുള്ള കത്ത് തുടങ്ങുന്നത് ഇപ്രകാരമാണ്.


          " For many years, the Archdiocese of Delhi as generously provided for the pastoral care of the Syro- Malabar faithful living within the confines of the ecclesial circumscription. Consequently it is not surprising that some members of this Oriental Church, having lived for a long time in a Latin ecclesial context, should experience a sense of disorientation after the erection of the Eparchy of Faridabad of the Syro- Malabar faithful. " 

    
പച്ചമലയാളത്തിൽ പറഞ്ഞാൽ "കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കൽ" അതാണ്‌ ലക്ഷ്യം! ഇത് ആരുടെ തെറ്റാണ്? ഫരിദാബാദിൽ മാത്രമല്ല, ലോകം മുഴുവനും "കത്തോലിക്കാ ഐക്യത്തിന്റെ" പേരിൽ വ്യക്തി സഭകൾക്ക് അധികാരങ്ങൾ നിഷേധിക്കുകയും വിശ്വാസികൾക്ക് സ്വന്തം പാരമ്പര്യങ്ങൾ അനുസരിച്ചുള്ള കൂദാശകൾ പോലും നിഷേധിക്കുകയും ചെയ്തതുകൊണ്ട് സുവിശേഷ പ്രചാരണം ഞങ്ങളുടെ കുത്തകയാണെന്ന് പ്രഖ്യാപിച്ച് പൌരസ്ത്യ സഭകൾക്ക് "നോ എൻട്രി" ബോർഡും സ്ഥാപിച്ചിരിക്കുന്ന ലത്തീൻ ഭരണാധികാരികൾക്ക് ഇങ്ങനെ ഒരു പ്രസ്താവന നടത്താൻ എന്ത് അവകാശമാണ് ഉള്ളത്? 

രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യ സഭകൾക്കുള്ള ഡിക്രിയിൽ പറയുന്നത് ഇപ്രകാരമാണ് 

"..Means should be taken therefore in every part of the world for the protection and advancement of all the individual Churches and, to this end, there should be established parishes and a special hierarchy where the spiritual good of the faithful demands it.." (OE, Para 4)

കൌൺസിലിന്റെ സുവർണ്ണ ജൂബിലി കഴിഞ്ഞിട്ടും ഇതൊന്നും പ്രാവർത്തികമാക്കാത്ത ലത്തീൻ സഭാ നേതൃത്വം അല്പമെങ്കിലും ആത്മാർഥതയും സഹോദര സ്നേഹവും കാണിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഒരിടത്തും ഉണ്ടാകില്ലായിരുന്നു. 

 "..All members of the Eastern Rite should know and be convinced that they can and should always preserve their legitimate liturgical rite and their established way of life.." (OE, Para 6)

മാതൃ സഭയുടെ പാരമ്പര്യങ്ങളിൽ വളരാനും അത് തലമുറകൾക്ക് പകർന്നു കൊടുക്കാനും അനുവദിക്കാതെ പാരമ്പര്യങ്ങളും വിശ്വാസവും സംരക്ഷിക്കണം എന്ന് പറയുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്?  

അതെങ്ങനാ ഇവരുടെ പെരുമാറ്റം കണ്ടാൽ കർത്താവ് ഇങ്ങനെ ആണ് പറഞ്ഞതെന്ന് തോന്നി പോകും "അന്തരം അവൻ തോമായെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു നീ അങ്ങ് മലബാർ തീരത്ത് പോയി മ്മടെ ആൾക്കാരെ ശിഷ്യപ്പെടുത്തുക. അവൻ പത്രോസിനോട് ഇപ്രകാരം അരുളിച്ചെയ്തതു..അല്ലയോ വത്സല ശിഷ്യാ നീ ലോകമെങ്ങും പോയി സകല ജാതികളേം ശിഷ്യപ്പെടുത്തുക. ഇവന്മാർ അങ്ങ് ചെല്ലുവോ എന്ന് സംശയം ഉള്ളത് കൊണ്ട് ഇവർ പോകുന്നിടത്തും നീ പോയി ശിഷ്യപ്പെടുത്തണം...ആഗോള സഭയുടെ മുഴുവൻ തലവൻ നീയാകുന്നു. ബാക്കിയുള്ളവർ നിന്റെ അടിമകളും ആകുന്നു!!! "          

2. സിറോ മലബാർ വിശ്വാസത്തിൽ ജീവിക്കാതെ പേരിനു മാത്രം സിറോ മലബാർ ആകണം എന്ന ആവശ്യം. അതാണെല്ലോ വത്തിക്കാന് കത്തെഴുതിയവരുടെ ആവശ്യം. ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. എന്നിരുന്നാൽ തന്നെയും പ്രവാസി മേഖലകളിൽ സ്വന്തം സഭയുടെ പ്രവർത്തനങ്ങളിൽ ബോധപൂർവ്വം പങ്കുചേരാതെ നാട്ടിൽ വന്നു പത്രാസു കാണിക്കാൻ നസ്രാണി ആകണം എന്ന് പറയുന്നതിൽ ഉള്ള ഒരിത് വത്തിക്കാനിൽ ഉള്ളവർക്ക് മനസ്സിലാകില്ലെങ്കിലും സാമാന്യ വിജ്ഞാനം ഉള്ള ഏതൊരു മലയാളിക്കും മനസ്സിലാകും. അതൊന്നും മനസ്സിലാകാത്ത വത്തിക്കാനിൽ ഉള്ളവർ  ലത്തീൻ പള്ളിയിൽ പോയാലും റീത്ത് മാറാൻ പറ്റില്ല എന്ന് നിങ്ങൾ പറയുന്നതിനെ മാതൃ സഭയോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതി മുക്തഖണ്ടം പ്രശംസിച്ചാലും സത്യം സത്യമല്ലാതാകുന്നില്ല. 

3. ലത്തീൻ പള്ളിയിൽ പോയി എന്ന് പറഞ്ഞു സ്വന്തം റീത്ത് മാറുന്നില്ല. അതിനാൽ തന്നെ ആ കാരണം പറഞ്ഞ് ആരെയും മാറ്റി നിർത്താൻ ആർക്കും അവകാശമില്ല. അതുകൊണ്ട് പ്രവാസി മേഖലകളിൽ സ്വന്തം പള്ളികളിൽ പോകാതെ ലത്തീൻ പള്ളിയിൽ പോകുന്നവർ കേരളത്തിലും അങ്ങനെ തന്നെ ചെയ്തോണം എന്ന് പറയാൻ സാങ്കേതികമായി ആർക്കും സാധിക്കില്ല. ഇത്തരത്തിൽ ഒരു തീരുമാനം സിറോ മലബാർ മെത്രാൻ സമിതി എടുത്തിട്ടുള്ളതായി യാതൊരു അറിവുമില്ല. ആയതിനാൽ ഫരീദാബാദ് മെത്രാന്റെ വാദത്തെ വത്തിക്കാൻ തിരുത്തിയതിനെ സിറോ മലബാർ മെത്രാൻ സംഘത്തിനേറ്റ വലിയ തിരിച്ചടി എന്നൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റിധാരണ പരത്തലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സിനഡിന്റെ ഒരു തീരുമാനങ്ങളെയും വകവയ്ക്കാത്ത ഒരു മെത്രാന്റെ തീരുമാനത്തെ വത്തിക്കാൻ തിരുത്തിയപ്പോൾ ആ പഴിയും സിനഡിന്റെ മേൽ കേട്ടിവയ്ക്കുന്നത് അത്യന്തം നീചമെന്നേ പറയാനൊള്ളൂ.

4.  പ്രവാസി മേഖലകളിൽ രൂപതകളും മറ്റ് സംവീധാനങ്ങളും ഒരുക്കുന്നത് മാതൃ സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും കൈമാറുവാനും പ്രവാസികൾക്ക് ആ വിശ്വാസത്തിലും പാരമ്പര്യങ്ങളിലും ജീവിക്കുവാൻ അവസരം ഒരുക്കുവാനും വേണ്ടിയാണ്. ഇതൊന്നും ഇല്ലാത്ത, ഈ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സംവീധാനങ്ങൾ കേവലം അധികാരം കാണിക്കാൻ വേണ്ടി മാത്രമുള്ളതാണ്. അവിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മാതൃ സഭയുടെ വിശ്വാസത്തിനും പാരമ്പര്യങ്ങൾക്കും അയിത്തം കല്പിച്ച് ലത്തീൻ വിശ്വാസവും പാരമ്പര്യങ്ങളും അടിച്ചേൽപ്പിക്കുന്ന, പേരിൽ മാത്രം 'സിറോ മലബാർ' ആയ ഒരു പ്രത്യേക ഭരണക്രമത്തിന്റെ ആവശ്യമെന്താണ്? ഈ ഒരു ചിന്താഗതി ഉള്ളവർ പുതിയ സംവീധാനത്തോട് ചേർന്നുനില്കുന്നില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ? ഓരോ വ്യക്തി സഭയ്ക്കും തനതായ വിശ്വാസവും പാരമ്പര്യങ്ങളും ഉണ്ടെന്നും അതിലാണ് ജീവിക്കേണ്ടതും വളരേണ്ടതും എന്നൊക്കെ പഠിപ്പിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സ്വന്തം തനിമ മനസ്സിലാക്കുന്ന ഒരു വിശ്വാസിയും ആ ജീവിതത്തിൽ നിന്ന് മനപ്പൂർവ്വം മാറി നില്ക്കും എന്ന് വിശ്വസിക്കാൻ തരമില്ല. ഇതൊന്നും ഇല്ലാതെ കേവലം മറ്റൊരു ഭരണസംവീധാനം മാത്രമായി പ്രവാസി കേന്ദ്രങ്ങൾ അധപതിക്കുമ്പോൾ എന്തിനു അങ്ങൊട്ട് പോകണം എന്ന ചിന്താഗതി ന്യായമായും ആർക്കും ഉണ്ടാകാം. അതുകൊണ്ട് പ്രവാസി രൂപതകളും മറ്റ് സംവീധാനങ്ങളും എന്തിനു വേണ്ടിയാണോ സ്ഥാപിതമായത് ആ ലക്ഷ്യങ്ങളോട് ആത്മാർഥത പുലർത്തിയാൽ ഒരു പരിതിവരെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അല്ലാതെ നടത്തുന്ന ഇത്തരം ഭീഷണികളൊക്കെ കേവലം അധികാരമോഹം മാത്രമായാകും വിധിയെഴുതപ്പെടുക.

5. നമ്പർ 4 അനുസരിച്ചുള്ള ശ്രമങ്ങൾ പ്രവാസി കേന്ദ്രങ്ങളുടെ നേതൃത്വങ്ങളിൽ നിന്ന് ഉണ്ടാകുന്നില്ലെങ്കിൽ സഭാ നിയമങ്ങൾ അനുസരിച്ചുള്ള അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ചൂണ്ടികാട്ടി ഉത്തരവാദപ്പെട്ടവർക്കു കത്തെഴുതിയാൽ ഇത്തരം ഇടപെടലുകൾ ഇനിയും ഉണ്ടായികൂടായ്കയില്ല. അതുകൊണ്ട് പ്രവാസി മേഖലയിലുള്ള വിശ്വാസികൾക്ക് ഈ ഒരു സാധ്യത പരീക്ഷിക്കാവുന്നതാണ്. 

"The Christian faithful have the right to worship God according to the prescriptions of their own Church sui iuris, and to follow their own form of spiritual life consonant with the teaching of the Church." (Canon 17, CCEO)

" Besides the powers and faculties bestowed upon him by particular law it is the right and obligation of the protopresbyter to see to it that the Divine Liturgy and the divine praises are celebrated accord
ing to the prescriptions of the liturgical books.." (Canon 278 - §1, CCEO)

ഇതോടൊപ്പം തന്നെ സഭയുടെ ആരാധനാക്രമവും കൂദാശകളും എവിടെയെല്ലാം പരികർമ്മം ചെയ്യപ്പെടുന്നോ അതെല്ലാം സഭാ സിനഡിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടുതന്നെ ആകണം. ജനാഭിമുഖ കുർബാനയുൾപ്പടെയുള്ള രീതികൾക്ക് പ്രത്യേക സാഹചര്യം ഉയർത്തികാട്ടി സിനഡിന്റെ അനുവാദം നേടിയ ചുരുക്കം ചില രൂപതകൾക്കല്ലാതെ മറ്റാർക്കും- ഒരു പ്രവാസി കേന്ദ്രത്തിനും- അനുവാദമില്ല. അതുകൊണ്ട് സിനഡ് അനുശാസിക്കുന്ന ക്രമത്തിൽ തന്നെ വി. കുർബ്ബാനയും കൂദാശകളും പരികർമ്മം ചെയ്യണം എന്ന് നിഷ്കർഷിക്കുവാനും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിയമപരമായി തന്നെ നേരിടുവാനും ഏതൊരു വിശ്വാസിക്കും അവകാശമുണ്ട്.     

6. റോമിൽ വലിയ പിടിപാടുണ്ടെന്നു ഒരു വിഭാഗം പറഞ്ഞു നടക്കുന്ന വ്യക്തിയുടെ പിടിപാടുകൾ കണ്ട സ്ഥിതിക്ക് ഇനിയെങ്കിലും റോമിലെ കാര്യസാധ്യത്തിനായി ഇദേഹത്തെ പ്രീണിപ്പെടുത്താനുള്ള ശ്രമങ്ങൾ അവസ്സാനിപ്പിച്ച് മാതൃ സഭയോട് ആത്മാർഥതയും സ്നേഹവും തന്റേടവുമുള്ള മെത്രാന്മാരെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾക്ക് നിയോഗിക്കുവാൻ സഭാ നേതൃത്വം ശ്രദ്ധിച്ചാൽ അത് സഭയോട് ചെയ്യുന്ന ഒരു വലിയ നന്മയായിരിക്കും. 

3 comments:

  1. വര്ഷങ്ങളായി സിറോ മലബാർ തിരിഞ്ഞു നോക്കാതെ അവരുടെ കുട്ടികൾ ലാടിൻ വിശ്വാസത്തിൽ വളരുകയും ചെയ്തപ്പോൾ ഒരു ശ്രദ്ധ യും കാട്ടാതെ ഇരുന്നിട്ട് ഇപ്പോൾ അവരെയും അവരുടെ കുട്ടി കളെയും തിരിച്ചു കൊണ്ടു വരണ മെന്നു വാശി പിടി ക്കുന്നത് എന്തു ന്യായമാണ്. ഈ അവസ്ഥ തന്നെ യാണ് കാനഡ പോലുള്ള രാജ്യ ങ്ങളിലും സംഭ വിച്ചത് , സംഭ വിച്ചു കൊണ്ടിരി ക്കുന്നത്.ചിലരുടെ ദുർ വാശിക ളാ ണ് സിറോ മലബാർ സഭയിൽ നിന്നും വിശ്വാസി കളെ അകറ്റു ന്നതും വത്തി കാ നിലേക്ക് പരാതി കൊടുത്തതും. പരാതി ക്കാരുടെ ന്യായ മായ ആവശ്യ് ങ്ങൾ സാധിച്ചു കൊടുത്ത പാപ്പാ യെ ഇപ്പോൾ തെറി പറഞ്ഞിട്ടു കാ ര്യമില്ല. ഇനിയെങ്കിലും ഇങ്ങനത്തെ അവസ്ഥ കൾ ഉണ്ടാകാതിരി ക്കുവാൻ സിറോ മലബാർ വ്യ്ദീകരും മെത്രാൻ മാരും ശ്രമിക്കേ ണ്ട തുണ്ട് . ഉദാഹരണത്തിന് കാനഡയിലെ ചില സിടികളിൽ നൂറു കണകിനു ഫാമിലികൾ ലാടിൻ പള്ളികളി ലാണ് പോകുന്നത്. ഇവിടങ്ങളിൽ ഉള്ള കാത്തോലിക് സ്കൂളുകളിൽ കുർ ബാന നട ത്തുവാൻ സൌ കാര്യം ഉണ്ടായിട്ടും, അവിടുള്ള സിറോ മലബാർ വിശ്വാസി കൾ അപേക്ഷ സമർപിച്ചിട്ടും അതു നടത്തി കൊടുക്കേണ്ട വർ യാതൊരു താൽ പര്യവും കാണിക്കാ ത്ത തിൽ അവിടെയുള്ളവർ അടുത്തുള്ള ലാടിൻ പള്ളികളിൽ പോകുന്നു . അവരുടെ കുട്ടികൾ ആ കാൾ ച്ചറി ൽ വളരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞാ ൽ അവർക്ക് പിന്നെ സിറോ മലബാ റിനോട് താൽ പര്യാ മില്ലാ താകുന്നത് സ്വാ ഭാ വികം.

    എന്റെ അഭിപ്രായത്തിൽ ഈ തീരുമാനം ഒരു ശരി യായ തീരുമാന മാണ് . നാട്ടിൽ കഴി യുന്ന നിങ്ങൾ ക്ക് പ്രവാസി കളുടെ ബുദ്ധി മുട്ടുകൾ മന സിലാകാ ത്ത തിൽ കുറ്റ പ്പെ ടുത്തു ന്നില്ല.

    സസ്നേഹം

    ലാടിൻ പള്ളിയിൽ കുട്ടികൾ പോകുന്ന ഒരു പ്രവാ സിയു ടെ അപ്പൻ

    ReplyDelete
    Replies
    1. ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമെത്തി വിവിധ ജോലികളിലേര്‍പ്പെട്ടും ഉദ്യോഗങ്ങള്‍ വഹിച്ചും ബിസ്സിനസ് ചെയ്തും, ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ അംഗങ്ങളായി സഭാജീവിതം നയിച്ചും സമാധാനത്തോടെ ജീവിച്ചുപോന്ന അവര്‍ക്കുമേല്‍, ഫരീദാബാദില്‍ ഒരു സീറോ-മലബാര്‍ രൂപത സ്ഥാപിച്ച് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിനെയാണ് അവര്‍ ചെറുത്തുതോല്പിച്ചിരിക്കുന്നത്.
      പുതുതായി സ്ഥാപിക്കപ്പെട്ട ഫരീദാബാദ് രൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയും ചേര്‍ന്ന്, ഫരീദാബാദ് രൂപതാതിര്‍ത്തിയില്‍ ജീവിക്കുന്ന സീറോ-മലബാര്‍ കത്തോലിക്കര്‍ക്കായി 2013 നവംബര്‍ 1-ന് ഒരു സംയുക്ത ഇടയലേഖനമിറക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്.

      ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളില്‍ പണിയാന്‍ പ്ലാനിട്ടിരിക്കുന്ന, ഉദ്ദേശം 11 കോടി രൂപവീതം ചെലവുവരുന്ന 40 സീറോ-മലബാര്‍ പള്ളികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ സാമ്പത്തികഭാരമത്രയും ഒരു ലക്ഷത്തില്‍ത്താഴെമാത്രം വരുന്ന തങ്ങളുടെ ചുമലില്‍ വന്നുപതിക്കും; തങ്ങളുടെകൂടി സംഭാവനകള്‍കൊണ്ടും അദ്ധ്വാനംകൊണ്ടും കെട്ടിപ്പടുത്ത ലത്തീന്‍ ഇടവകകളിലും അതിന്റെ സ്ഥാപനങ്ങളിലും തങ്ങളനുഭവിച്ചുപോരുന്ന എല്ലാ അവകാശങ്ങളില്‍നിന്നും അജപാലനശുശ്രൂഷകളില്‍നിന്നും തങ്ങള്‍ പുറത്താക്കപ്പെടും; ഔപചാരിക അംഗത്വം നഷ്ടപ്പെടുന്നതോടെ, കുട്ടികളുടെ മാമോദീസായും സ്ഥൈര്യലേപനവും വിവാഹവും കേരളത്തിലെ തങ്ങളുടെ ഇടവകകളില്‍ നടത്താനാവശ്യമായ കുറികള്‍ ഡല്‍ഹി രൂപതയിലെ ഇടവകകളില്‍നിന്നു ലഭിക്കാത്ത സാഹചര്യമുണ്ടാകും; അല്ലെങ്കില്‍ത്തന്നെ, ഡല്‍ഹിയില്‍ ഒരു സീറോ-മലബാര്‍ രൂപത ഉണ്ടായിരിക്കേ, ലത്തീന്‍ ഇടവകകളില്‍നിന്നുള്ള കുറികള്‍ കേരളത്തിലെ സീറോ-മലബാര്‍ പള്ളികള്‍ സ്വീകരിക്കാത്ത സാഹചര്യവും ഉണ്ടാകും; ഫരീദാബാദ് രൂപതയില്‍ ഇപ്പോള്‍ ഇടവകപ്പള്ളികള്‍ ഇല്ലാത്തതിനാലും, രൂപതയിലുള്ള വൈദികര്‍ക്ക് രൂപതാതിര്‍ത്തിക്കുള്ളിലുള്ള വിശ്വാസികളെ അറിഞ്ഞുകൂടാത്തതിനാലും അവിടെനിന്നു കുറികള്‍ കിട്ടുകയെന്നതും ദുഷ്‌ക്കരമാകും. കൂടാതെ, മലയാളഭാഷപോലും നല്ല വശമില്ലാത്തവരും സീറോ-മലബാര്‍ രീതികളുമായി പരിചയമില്ലാത്തവരുമായ തങ്ങളുടെ കുട്ടികളുടെമേല്‍ സീറോ-മലബാര്‍ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നപക്ഷം അവരിലത് അരോചകത്വവും വെറുപ്പും ഉളവാക്കാനും ഇടയുണ്ട്... ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട്, 2002-ല്‍ത്തന്നെ ഇത്തരമൊരു രൂപത ഡല്‍ഹിയില്‍ വരുന്നതിനോട് മഹാഭൂരിപക്ഷം സീറോ-മലബാര്‍കാരും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നതായും അവരതില്‍ വ്യക്തമാക്കിയിരുന്നു.

      Delete
  2. The Syro-malabar priests, who are doing their service in many of the foriegn coutries in the Latin dioceses, are celebrating Latin Mass not because they are compelled to be ther but just for the sake of money. Most of the instituitions and churches possessed by the syro-malabar church have not come into existence without the money donated by the Latin faithful elsewhere in the world. Syro-malabar church degrade the Latin rite only in Kerala. Otherwise they are ready to do any thing and everything for the sake of money.

    ReplyDelete

Related Posts Plugin for WordPress, Blogger...