ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോമ്പിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. നമ്മുടെ സഭാ പാരമ്പര്യമനുസരിച്ച് നോമ്പ്കാലത്തെ ആദ്യ തിങ്കളാഴ്ചയോടെയാണ് നോമ്പ് ആരംഭിക്കുന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവാസത്തിലും പ്രാർഥനയിലും ചിലവഴിക്കേണ്ട ദിവസം.
പരിശുദ്ധ കുർബ്ബാനയും യാമപ്രാർഥനകളും നമ്മുടെ ആധ്യാത്മിക ജീവിതത്തിന്റെ അടിത്തറയും നട്ടെല്ലുമാണ്. ദിവസം മുഴുവൻ വ്യാപിക്കത്തക്ക രീതിയിൽ ദിവസത്തിന്റെ 7 യാമങ്ങളിൽ പ്രാർഥിച്ചിരുന്ന യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയും, ശ്ലൈഹിക കാലം മുതൽ സഭ അനുഷ്ടിച്ച് പോരുന്ന പതിവും, സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളുമാണ് യാമപ്രാർത്ഥനകൾ.
വലിയനോമ്പ് തുടങ്ങുന്നത് ഞായറാഴ്ച വൈകുന്നേരത്തെ റംശാ പ്രാർത്ഥനയോടെയാണ്. (ഞായറാഴ്ച സായാഹ്ന പ്രാർഥനയോടെ തിങ്കളാഴ്ച ആരംഭിക്കുകയാണ്.) ഞായറാഴ്ച സൂര്യാസ്തമയത്തിനു മുൻപ് അത്താഴം കഴിച്ച്, റംശാ പ്രാർത്ഥനയോടെ ആരംഭിച്ച്, ദിവസം മുഴുവൻ പ്രാർഥനയിൽ ചിലവഴിച്ച് തിങ്കളാഴ്ച വൈകുന്നേരം റംശാ പ്രാർത്ഥനയ്ക്ക് മുൻപ് ഭക്ഷണം കഴിച്ച് അവസാനിക്കുന്നതായിരുന്നു നമ്മുടെ നോമ്പ് ആരംഭ ദിവസം.
സഭയുടെ ഈ വലിയ പാരമ്പര്യമനുസരിച്ച്, യാമപ്രാർഥനകൾ ചൊല്ലി ദൈവത്തെ സ്തുതിച്ചുകൊണ്ട് സഭയോടോത്ത് നോമ്പിലേക്ക് പ്രവേശിക്കുവാൻ ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. കഴിവതും എല്ലാ യാമങ്ങളിലും പ്രാർഥിക്കുവാൻ നമ്മുക്ക് ശ്രദ്ധിക്കാം. സമയക്രമം ചുവടെ ചേർക്കുന്നു.
യാമപ്രാർഥനകൾ ചുവടെ നല്കിയിരിക്കുന്ന മൊബൈൽ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
1. എല്ലാ യാമങ്ങളിലെയും (7) പ്രാർഥനകൾക്ക്
https://play.google.com/store/apps/details?id=org.praarthana.syromalabaryaamapraarthanakal
2. സപ്രാ-റംശാ-ലെലിയാ പ്രാർഥനകൾ (ഈണങ്ങൾ പരിചിതമല്ലാത്തവർക്ക് റെക്കോർഡ് ചെയ്ത ഗീതങ്ങൾ ഉണ്ട്)
https://play.google.com/store/apps/details?id=com.nf.app.nasrani
3. എല്ലാ യാമങ്ങളിലെയും പ്രാർഥനകൾ അടങ്ങിയ 'തോമാ മാർഗ്ഗ കീർത്തനം' പുസ്തകത്തിന്റെ pdf ഡൌൺലോഡ് ചെയ്യാൻ
http://www.nasranifoundation.org/books/pdf/thomamaargakeerthanangal.pdf
4. For the English Version (Divine Praises in Aramaic Tradition)
http://www.nasranifoundation.org/books/pdf/DivinePraisesinAramaicTradition.pdf
പ്രാർഥനയിലും ഉപവാസത്തിലും ചിലവഴിക്കേണ്ട ഈ ദിവസത്തെ പ്രാധാന്യതിനനുസൃതമായ ക്രമീകരണങ്ങൾ നമ്മുടെ പള്ളികളിലും സ്ഥാപനങ്ങളിലും പ്രാർഥനാ കൂട്ടായ്മകളിലും ഒരുക്കിയാൽ ഒരു വലിയ അനുഗ്രഹമാകും. യാമപ്രാർഥനകൾ ചൊല്ലി, സഭയുടെ കൈപിടിച്ച്, വലിയ നോമ്പിലേയ്ക്ക് നമ്മുക്ക് പ്രവേശിക്കാം. അനുഗ്രഹപ്രധമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. 😇
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും റൂഹാ ദ് കുദിശായുടെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ!
ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ട

- ഞായർ (7-2-16) സൂര്യാസ്തമയത്തിനു മുൻപ്- അത്താഴം
- ഞായർ 6pm- റംശാ നമസ്ക്കാരം
- ഞായർ 9pm- ലെലിയാ നമസ്ക്കാരം
- തിങ്കൾ (8-2-16) 3am- ഖാലാ ദ്ശഹറാ
- തിങ്കൾ 6am- സപ്രാ നമസ്ക്കാരം
- തിങ്കൾ 9am- ഖൂഥാആ നമസ്ക്കാരം
- തിങ്കൾ 12am- എന്ദാനാ നമസ്ക്കാരം
- തിങ്കൾ 3pm- ദ് ബസ്ശാ ശായീൻ
- തിങ്കൾ സൂര്യാസ്തമയത്തിനു മുൻപ്- അത്താഴത്തോടെ ഉപവാസം അവസാനിപ്പിക്കുന്നു
യാമപ്രാർഥനകൾ ചുവടെ നല്കിയിരിക്കുന്ന മൊബൈൽ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
1. എല്ലാ യാമങ്ങളിലെയും (7) പ്രാർഥനകൾക്ക്
https://play.google.com/store/apps/details?id=org.praarthana.syromalabaryaamapraarthanakal
2. സപ്രാ-റംശാ-ലെലിയാ പ്രാർഥനകൾ (ഈണങ്ങൾ പരിചിതമല്ലാത്തവർക്ക് റെക്കോർഡ് ചെയ്ത ഗീതങ്ങൾ ഉണ്ട്)
https://play.google.com/store/apps/details?id=com.nf.app.nasrani
3. എല്ലാ യാമങ്ങളിലെയും പ്രാർഥനകൾ അടങ്ങിയ 'തോമാ മാർഗ്ഗ കീർത്തനം' പുസ്തകത്തിന്റെ pdf ഡൌൺലോഡ് ചെയ്യാൻ
http://www.nasranifoundation.org/books/pdf/thomamaargakeerthanangal.pdf
4. For the English Version (Divine Praises in Aramaic Tradition)
http://www.nasranifoundation.org/books/pdf/DivinePraisesinAramaicTradition.pdf
പ്രാർഥനയിലും ഉപവാസത്തിലും ചിലവഴിക്കേണ്ട ഈ ദിവസത്തെ പ്രാധാന്യതിനനുസൃതമായ ക്രമീകരണങ്ങൾ നമ്മുടെ പള്ളികളിലും സ്ഥാപനങ്ങളിലും പ്രാർഥനാ കൂട്ടായ്മകളിലും ഒരുക്കിയാൽ ഒരു വലിയ അനുഗ്രഹമാകും. യാമപ്രാർഥനകൾ ചൊല്ലി, സഭയുടെ കൈപിടിച്ച്, വലിയ നോമ്പിലേയ്ക്ക് നമ്മുക്ക് പ്രവേശിക്കാം. അനുഗ്രഹപ്രധമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. 😇
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും റൂഹാ ദ് കുദിശായുടെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ!
ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ട
No comments:
Post a Comment